¡Sorpréndeme!

ഗാന്ധിയെ വധിച്ച ഗോഡ്സെക്ക് പ്രതിമയും പൂജയുമായി ഹിന്ദുമഹാസഭ | Oneindia Malayalam

2017-11-16 3 Dailymotion

Hindu Mahasabha Installs Statue Of Nathuram Godse

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ നിര്‍മ്മിച്ച് ഹിന്ദു മഹാസഭ. പ്രതിമ സ്ഥാപിച്ച് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍‌ പൂജ നടത്തുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് അംബാല ജയിലില്‍ തൂക്കിലേറ്റിയത്. എല്ലാ വര്‍ഷവും ഈ ദിവസം ഹിന്ദു മഹാസഭ ബലിദാന ദിനമായി ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. വലിയ ക്ഷേത്രം പണിയാനായിരുന്നു തീരുമാനം. അനുമതി തേടി ജില്ലാ ഭരണകൂടത്തെ ഹിന്ദുമഹാസഭ നേതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് ഗ്വാളിയോറിലെ ദൗലത്ത്ഗഞ്ചിലുള്ള ഓഫീസിന് മുന്നില്‍ പ്രതിമ സ്ഥാപിച്ച് പൂജ നടത്തിയത്. ഗോഡ്‌സെ വലിയ ദേശീയവാദിയായിരുന്നുവെന്നും രാജ്യം വിഭജിക്കുന്നതിന് എതിരായിരുന്നുവെന്നുമാണ് ഹിന്ദു മഹാസഭ നേതാക്കള്‍ അവകാശപ്പെടുന്നത്.